ഇരിഞ്ചയം ആധുനിക മത്സ്യ മാർക്കറ്റ് കാട് കയറി നശിക്കുന്നു . - Capital Vartha

Breaking

Post Top Ad

Responsive Ads Here

Wednesday, October 21, 2026

ഇരിഞ്ചയം ആധുനിക മത്സ്യ മാർക്കറ്റ് കാട് കയറി നശിക്കുന്നു .


 

കോടികൾ മുടക്കി നിർമ്മിച്ച നെടുമങ്ങാട് നഗരസഭയിലെ ഇരിഞ്ചയം ആധുനിക മത്സ്യ മാർക്കറ്റ്  കാട് കയറി നശിക്കുന്നു . കർഷകർക്കും മത്സ്യവ്യാപാരികൾക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 2004-ലാണ് കോടികൾ ചെലവഴിച്ച് ഈ മാർക്കറ്റ് നിർമ്മിച്ചത്. തുടക്കത്തിൽ കുറച്ചുകാലം മത്സ്യ മാർക്കറ്റ് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും, കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകാത്തത് പിന്നീട് വലിയ പ്രതിസന്ധിയായി മാറി.
‎. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അത്യാധുനിക യന്ത്രസാമഗ്രികളും ഐസ് നിർമാണ പ്ലാന്റിലെ സാമഗ്രികൾ സാമൂഹ്യവിരുദ്ധർ കടത്തിക്കൊണ്ടുപോവുകയുംഅവശേഷിക്കുന്നവ തുരുമ്പെടുത്ത് നശിക്കുകയും ചെയ്തു.
‎മത്സ്യ മാർക്കറ്റ് നോക്കുകുത്തിയായി മാറിയതോടെ പ്രദേശത്തെ വ്യാപാരികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഉപജീവനമാർഗ്ഗമാണ് പൂർണ്ണമായും തടസ്സപ്പെട്ടത്. കോടികൾ മുടക്കി പണിത കെട്ടിടം കാടുപിടിച്ചു കിടക്കുമ്പോൾ, ദുരിതം പേറുന്നത് സാധാരണക്കാരായ മത്സ്യവ്യാപാരികളാണ്. റോഡരികിലും മറ്റ് അനുയോജ്യമല്ലാത്ത തുറന്ന സ്ഥലങ്ങളിലും ഇരുന്ന് മീൻ വിക്കേണ്ടി വരുന്ന ദയനീയ സാഹചര്യമാണ് ഉള്ളത്.
‎ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും പ്രധാന സങ്കേതമായി ഇരിഞ്ചയം മാർക്കറ്റ് മാറി. രാത്രികാലങ്ങളിൽ ഇവിടെ മദ്യപാനികളുടെ ശല്യം രൂക്ഷമാണെന്നും കാടുമൂടി കിടക്കുന്ന കെട്ടിടം ഇഴജന്തുക്കളുടെ താവളമായി മാറിയെന്നും നാട്ടുകാർ പരാതിപ്പെടുന്നു

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages