തിരുവനന്തപുരം: അറിവിന്റെയും നന്മയുടെയും തിളക്കമാർന്ന വിജയദശമി ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. ആദ്യാക്ഷരം കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകളാണ് പുലർച്ചെ മുതൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ എത്തിച്ചേർന്നത്. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിനായി വിപുലമായ ക്രമീകരണങ്ങൾ ആണ്
ഒരുക്കിയിരുന്നത്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, പഴവങ്ങാടി മഹാഗണപതി ക്ഷേത്രം, കവടിയാർ ശ്രീബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പേരൂർക്കട ശ്രീശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തൈക്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രം, അരുവിക്കര ഭഗവതി ക്ഷേത്രം,ശ്രീ മേലാകോട് ദേവി ക്ഷേത്രം, ശ്രീ മുത്തു മാരിയമ്മൻ ക്ഷേത്രം
ശ്രീ മുത്താരമ്മൻക്ഷേത്രം,പഴവടി ഗണപതി ക്ഷേത്രം
ചെല്ലാംകോട് ശ്രീ പുതുമംഗലം ദേവീ ക്ഷേത്രം,
,നെട്ടയിൽ മണക്കോട് ശ്രീഭദ്രകാളി ക്ഷേത്രം, , വെള്ളനാട് ശ്രീ ഭഗവതി ക്ഷേത്രം, എന്നിവയുൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രസന്നിധികളിൽ വിദ്യാരംഭത്തിനായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഗുരുക്കന്മാരുടെയും ആചാര്യന്മാരുടെയും മടിയിലിരുന്ന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാടെങ്ങും വിദ്യാരംഭം ആഘോഷമാക്കുകയാണ്


No comments:
Post a Comment