-->

കോട്ടൂരിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

 കുറ്റിച്ചൽ: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി മാങ്കോട് ഇ.ഡി.സി.യും ഓൾ സെയിന്റ്സ് കോളേജും സംയുക്തമായി കോട്ടൂരിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കോട്ടൂർ ജങ്ഷനിൽ നടന്ന ഫ്ലാഷ് മോബ്, തെരുവുനാടകം, റാലി, കവിതാപാരായണം എന്നിവ ഗ്രാമവാസികൾക്ക് വേറിട്ട അനുഭവമായി.



ഇതിനുപുറമേ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ക്വിസ് മത്സരം, വന്യജീവി സംരക്ഷണ ക്യാപ്ഷൻ എഴുത്ത് മത്സരം, വന്യജീവി അവബോധ ക്ലാസ്, വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുക്കൽ, വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.

മാങ്കോട് ഇ.ഡി.സി. പ്രസിഡന്റ് ശ്രീമതി ശ്രീദേവി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ബി.പി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. ഷിജു എസ്. വി. നായർ ഉദ്ഘാടനം നിർവ്വഹിച്ചു. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ജമീല കോട്ടൂർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വനവും വന്യജീവികളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാൻ പരിപാടി ഉപകരിച്ചതായി സംഘാടകർ വ്യക്തമാക്കി.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

Previous Post Next Post