നെടുമങ്ങാട്: എസ്.ഐ.ആർ നടപ്പിലാക്കിയതിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ബിജെപി പുവത്തൂർ ഏരിയ കമ്മറ്റിയും നെടുമങ്ങാട് മണ്ഡലം കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജനസഭ ബിജെപി
സംസ്ഥാന കമ്മിറ്റി അംഗം കല്ലിയോട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സുരേഷ് ഡി എം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് അജികുമാർ സ്വാഗതം ആശംസിച്ചു. കർഷകമോർച്ച ജില്ലാ പ്രസിഡൻറ് മുരളീധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ ഉദയകുമാർ, ഷിജു വട്ടപ്പാറ, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കുറക്കോട് ബിനു,മണ്ഡലം സെക്രട്ടറി ആലപ്പുറം പ്രശാന്ത്,മണ്ഡലം സെക്രട്ടറി ആർ വി പ്രവീൺ, കൗൺസിലർമാരായ നീതു സുരേഷ്, ബിന്ദു, യുവമോർച്ച മണ്ഡലം പ്രസിഡൻറ് ശാലു, യുവമോർച്ച മണ്ഡലം സെക്രട്ടറി അനൂപ്, യുവമോർച്ച
മണ്ഡലം വൈസ് പ്രസിഡൻ്റ് രമ്യ,മണ്ഡലം കമ്മിറ്റി അംഗം നെട്ട കുഞ്ഞുമോൻ, കച്ചേരി ഏരിയ പ്രസിഡൻറ് ഉളിയൂർ സുരേഷ്, ടൗൺ ഏരിയ പ്രസിഡൻറ് അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.


No comments:
Post a Comment