നെടുമങ്ങാട്: ചെല്ലാംകോട് സി.എസ്.ഐ
സഭയിലെ യുവജനസംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവജനവാരഘോഷം ആരംഭിച്ചു 25ന് സമാപിക്കും. ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാൻ റവ. ഡോ. ഗിൽബർട്ട് ജോസ് പതാകഉയർത്തി ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന യുവജനവാര കൺവെൻഷനിൽ സഭാശുശ്രൂഷകൻ ഇവാ. നിബിൽ മനോഹർ അധ്യക്ഷത വഹിച്ചു. ഇവാ. ഷിജു പള്ളിമുറ്റം സംസാരിച്ചു. സി.എസ്.ഐ. ചേങ്കോട്ടുകോണം ജൂനിയർ ക്വയർ ഗാനശുശ്രൂഷ നടത്തി. 20ന് വൈകിട്ട് 5.30ന് ആതുരാലയ സന്ദർശനം. 21 വൈകിട്ട് 7ന് മുതൽ സിഈവൈഎഫ് അംഗങ്ങൾ നടത്തുന്ന ചെയിൻ പ്രയർ. 22ന് വൈകിട്ട് 6.30ന് ഭാവനാരാധന. ബ്രദർ ബി. ജോസ് നാലാഞ്ചിറ പ്രസംഗിക്കും. 23ന് വൈകിട്ട് 5.30ന് സഭാപരിസര ശുചീകരണം. 24ന് വൈകിട്ട് 6.30ന് ടാലന്റ് നൈറ്റ്. 25ന് രാവിലെ 8:30-ന് വിശുദ്ധ ആരാധനയും യുവജനവാര സമാപനവും. ഉഷാറാണി സഎസ്ഐ മുളമൂട് വിശിഷ്ട അതിഥിയായി പങ്കെടുക്കും. 10 മുതൽ വട്ടപ്പാറ വേങ്കോട് എസ്.യു.ടി. മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.


No comments:
Post a Comment