നെടുമങ്ങാട്. റബ്ബർ ബോർഡിന്റെ ആഭിമുഖ്യത്തിൽ വേട്ടംപള്ളി റബ്ബർ ഉൽപാദക സംഘത്തിന്റെ സഹകരണത്തോടുകൂടി മൂഴിയിൽ സംഘടിപ്പിച്ച 'കേര' റബ്ബർ കർഷകർക്കായുള്ള പരിശീലന പരിപാടി റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ രാഹുൽ കുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആർ.മീന കുമാരി, കാർത്തു പി. വി എന്നിവർ റബ്ബർ കൃഷിയുടെ വിവിധ വശങ്ങളെ കുറിച്ച് സംസാരിച്ചു. വഞ്ചുവം ഷറഫ്, ബിന്ദു ദേവദാസ്, മുക്കികടയിൽ സൈദത്ത് ബീവി, സുചിത്ര കൊല്ലായിൽ, ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു


No comments:
Post a Comment