നെടുമങ്ങാട് കടകളിൽ മോഷണം. മോഷണം തുടർകഥ പോലീസ് നിഷ്‌ക്രിയം - Capital Vartha

Breaking

Post Top Ad

Responsive Ads Here

Thursday, October 22, 2026

നെടുമങ്ങാട് കടകളിൽ മോഷണം. മോഷണം തുടർകഥ പോലീസ് നിഷ്‌ക്രിയം

 

‎

നെടുമങ്ങാട്-നെടുമങ്ങാട്മാർ‍ക്കറ്റ് ജംക്‌ഷനിലെ പ്ലാസ്റ്റോ പ്ലാസ ജനറൽ സ്റ്റോർ , ലുലു ഫാക്ടറി സെയിൽ എന്നിവിടങ്ങളിൽ മോഷണം നടന്നു.ബുധനാഴ്ച രാത്രി പ്ലാസ്റ്റോ പ്ലാസ ജനറൽ സ്റ്റോറിന്റെ

‎

 പിൻവശത്തെ വാതിൽ തകർത്ത് ആണ് മോഷണം നടത്തിയത്.കടയിലെ കാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന 70,000 രൂപ കവർന്നു. ലുലു ഫാക്ടറി സെയിലിൽ ഷീറ്റ് പെ‌ാളിച്ച് കടയുടെ മുൻവശത്ത് കയറി ഷട്ടറിന്റെ പൂട്ടു പെ‌ാളിച്ച് കടയ്ക്കുള്ളിൽ കയറിയാണ് മോഷണം നടത്തിയത്. ഇവിടെ

‎നിന്നും , മെ‌ാബൈൽ ഫോൺ തെ‌ാപ്പി

‎

എന്നിവ മോഷണം പോയി . കടകളിലെ

‎സിസിടിവി ക്യാമറകളും തകർത്തിട്ടുണ്ട് നെടുമങ്ങാട് പെ‌ാലീസ്  കേസ്സെടുത്തു

‎അന്വേഷണം ആരംഭിച്ചു.ഇതിനിടെ കെ എസ് ആർ ടി സി ഡിപ്പോ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷണം നടത്താൻ ശ്രമം നടന്നു.നെടുമങ്ങാട് മോഷണ പരമ്പര നടക്കുമ്പോൾ സമീപ കാലത്ത് ഒരു മോഷ്ടാവും പിടിക്കപ്പെട്ടിട്ടില്ല എന്ന് പരക്കെ ആക്ഷേപം ഉണ്ട്.

‎

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages