തിരുവനന്തപുരം: മഴ തുടരുന്നതിനിടെ പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് വിവിധ ട്രെയിനുകൾ വൈകുന്നു. മണ്ണിടിച്ചിലിനെത്തുടർന്ന് പാറശാല റെയിൽവേ സ്റ്റേഷന് സമീപം ബിലാസ്പുർ - തിരുനൽവേലി എക്സ്പ്രസ് പാളം തെറ്റി. പുലർച്ചെ രണ്ട് മണിയോടെയാണ് എൻജിൻ്റെ നാല് ചക്രങ്ങൾ പാളം തെറ്റിയത്.
ട്രെയിൻ പാറശാല റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയതിന് പിന്നാലെയാണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. മണ്ണിടിച്ചിലിനെത്തുടർന്ന് തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണുള്ളത്. പാളത്തിൽ വീണ മണ്ണ് നീക്കാനുള്ള ശ്രമം തുടരുന്നതിനാൽ പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകും.
പാളം തെറ്റിയ ട്രെയിൻ എൻജിൻ ഇതുവരെ ഇവിടെ നിന്നും നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. മണ്ണ് നീക്കിയ ശേഷം സുരക്ഷാ പരിശോധന ഉൾപ്പെടെ നടക്കേണ്ടതുണ്ട്. അതിനാൽ ട്രെയിനുകൾ വൈകുമെന്ന കാര്യം ഉറപ്പാണ്. ട്രെയിൻ ഗതാഗതം പൂർണമായി തടസ്സപ്പെട്ട അവസ്ഥ തുടരുന്നതിനാൽ ആറ് പാസഞ്ചർ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി.
റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ
തിരുവനന്തപുരം നോർത്തിൽ നിന്ന് നാഗർകോവിൽ ജങ്ഷനിലേക്ക് പോകേണ്ട പാസഞ്ചർ റദ്ദാക്കി. നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വൈകിട്ട് വരുന്ന ഈ ട്രെയിൻ സർവീസും റദ്ദാക്കി. വൈകീട്ട് 6.20നാണ് നാഗർകോവിലിൽ നിന്നും ഈ ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. നാഗർകോവിൽ കൊല്ലം പാസഞ്ചർ റദ്ദാക്കി. ഈ ട്രെയിനിൻ്റെ തിരിച്ചുള്ള സർവീസും റദ്ദാക്കി. രാവിലെ 7.55ന് നാഗർകോവിൽ നിന്ന് പുറപ്പെടുന്ന നാഗർകോവിൽ - തിരുവനന്തപുരം നോർത്ത് പാസഞ്ചർ ട്രെയിനും റദ്ദാക്കി. ഈ ട്രെയിനിൻ്റെ തിരിച്ചുള്ള സർവീസും റദ്ദാക്കി.
താമ്പരം - തിരുവനന്തപുരം സെൽട്രൽ സ്പെഷ്യൽ ട്രെയിൻ (06163), മധുര - പുനലൂർ എക്സ്പ്രസ് (16729), താമ്പരം - തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് (16121) എന്നീ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്.
പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ
ട്രെയിൻ നമ്പർ (16650) കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്.
ട്രെയിൻ നമ്പർ (56102) നാഗർകോവിൽ ജംഗ്ഷൻ – പുനലൂർ പാസഞ്ചർ.
ട്രെയിൻ നമ്പർ (56306) തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ.
ട്രെയിൻ നമ്പർ (56705) പുനലൂർ – കന്യാകുമാരി പാസഞ്ചർ.
ട്രെയിൻ നമ്പർ (16122) തിരുവനന്തപുരം സെൻട്രൽ – താമ്പരം എക്സ്പ്രസ്.
വൈകിയേക്കാവുന്ന ദീർഘദൂര ട്രെയിനുകൾ
1. ട്രെയിൻ നമ്പർ (16128) ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ്
2. ട്രെയിൻ നമ്പർ (16381) പൂനെ – കന്യാകുമാരി എക്സ്പ്രസ്
3. ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ്,
4. പുനെ – കന്യാകുമാരി എക്സ്പ്രസ്.

No comments:
Post a Comment