‎നെടുമങ്ങാട് - കരിപ്പൂര് റോഡിൽ വാണ്ട ജംഗ്ഷന് സമീപം റോഡിലെ കുഴി അപകട കെണിയാകുന്നു . - Capital Vartha

Breaking

Post Top Ad

Responsive Ads Here

Tuesday, October 20, 2026

‎നെടുമങ്ങാട് - കരിപ്പൂര് റോഡിൽ വാണ്ട ജംഗ്ഷന് സമീപം റോഡിലെ കുഴി അപകട കെണിയാകുന്നു .




നെടുമങ്ങാട്: നെടുമങ്ങാട് - കരിപ്പൂര് റോഡിൽ വാണ്ട ജംഗ്ഷന് സമീപം റോഡിലെ കുഴി അപകട കെണിയാകുന്നു .


‎മഴ പെയ്ത് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴവും വ്യാപ്തിയും മനസ്സിലാവാതെ ഇരുചക്ര വാഹന യാത്രികരും കാറുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസേന ഇവിടെ അപകടത്തിൽപ്പെടുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ, ഐ.എസ്.ആർ.ഒയുടെ വാഹനങ്ങൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് വലിയ വാഹനങ്ങളും സ്കൂൾ കുട്ടികളും ദിവസേന യാത്ര ചെയ്യുന്ന ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണിത്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പത്തിലേറെ ഇരുചക്ര വാഹന യാത്രികരാണ് ഈ കുഴിയിൽ വീണ് പരിക്കേറ്റത്. മഴക്കാലത്ത് റോഡരികിലൂടെ നടന്നുപോകുന്ന വിദ്യാർത്ഥികളുടെയും കാൽനടയാത്രക്കാരുടെയും വസ്ത്രങ്ങളിലേക്ക് കുഴിയിലെ ചെളിവെള്ളം തെറിച്ചുവീഴുന്നതുംപതിവാണ്.പലപ്പോഴും വലിയ വാഹനങ്ങൾ കുഴിയിൽ കുടുങ്ങി കടുത്ത ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. .



‎

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages